ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. പുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണു. പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു. കമ്മളത്ത് തോട് നിറഞ്ഞൊഴുകി എട്ട് വീടുകളിലേക്ക് വെള്ളം കയറി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനിയിലും വെള്ളം കയറി. വീടുകളിലേക്ക് വെള്ളം കയറിയ 6 വീട്ടുകാരെ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മലയാളം വിഭാഗത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു.

കൂടപ്പുഴ കുട്ടാടന്‍പാടം നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കാടുകുറ്റി ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തിരുത്തിപറമ്പ്, കാരൂര്‍ എന്നീ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സതേണ്‍ കോളജിന് സമീപം റെയില്‍വെ അടിപ്പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. അലവി സെന്‍ററില്‍ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പല വീടുകള്‍ക്ക് മുകളിലും മരം മറിഞ്ഞ് വീണു. വ്യാപകമായ കൃഷിനാശവും ഈ മേഖലയില്‍ സംഭവിച്ചിട്ടുണ്ട്.

എലിഞ്ഞിപ്രയില്‍ കനത്ത കാറ്റിലും മഴയിലും വന്‍ കൃഷിനാശം സംഭവിച്ചു. എലിഞ്ഞിപ്ര കാനാല്‍പാലം ജങ്ഷനിലാണ് വലിയ തോതിലുള്ള നാശം സംഭവിച്ചത്. കിഴക്കൂടന്‍ ഡെയ്സിയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കാട്ടിലപറമ്പില്‍ ബിനേഷിന്റെ പറമ്പിലെ തേക്ക്, ഇലഞ്ഞി, ജാതി എന്നിവ മറഞ്ഞുവീണു. സമീപത്തെ ക്ഷേത്രപമ്പിലെ മരങ്ങളും കടപുഴകി വീണു. മണവാളന്‍ വര്‍ഗീസിന്റെ പറമ്പിലെ മഹാഗണി, ജാതി മരങ്ങള്‍ മറിഞ്ഞ് വീണു. കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...