കനത്ത മഴ : മുംബൈയിൽ 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കാലവർഷമഴയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. ജനജീവിതം ഗുരുതരമായി ബാധിച്ചതിനാൽ മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായതോടെ പുണെ-മുംബൈ റെയിൽ-റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മുംബൈയിലെ സാകീ നാകായിൽ തുറന്നികിടന്ന മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. കുർളയിൽ മരം വീണ് റോഡരികിൽ കട തകർന്നും ഒരാൾ മരിച്ചു. ചേമ്പൂരിൽ സ്‌കൂൾ ബസിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് 11 വയസുകാരൻ മരിച്ചു. ഖാർഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ വിലക്ക് ലംഘിച്ചിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മീര റോഡ്-ഭയന്ദറിൽ തെങ്ങ് വീണും ഒരാൾ മരിച്ചു.

ലോഹഗഡ് കോട്ടയ്ക്ക് സമീപത്തെ പട്ടൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒരു കുംടുബം കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ ദുരിതനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പുണെ-മുംബൈ എക്സ്പ്രസ് വേയും ദേശീയപാതയും അടച്ചു. മുംബൈ, പാൽഘ, റായ്ഗഡ്, പുണെ എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...