ഞാൻ വീട്ടുതടങ്കലിൽ ; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കാതെ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി പ്രവർത്തകൻ പ്രതിയായ കേസ് ബംഗാളിൽ വലിയ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുകയാണ്. പോലീസ് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത ചൂണ്ടിക്കാട്ടി.

‘ബാരൂയിപൂരിലെ സംഭവം വളരെ അപകടകരമായ ഒരു തലത്തിലേക്ക് മാറിയിരിക്കുകയാണ്, ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. എന്റെ വീടിന് പുറത്ത് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് റോഡിന്റെ ഇരുവശത്തുമായി മാർച്ച് ചെയ്യുന്നത്. ഞങ്ങളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നാണ് ഞാൻ അറിഞ്ഞത്’. പോലീസ് ഇത് ഔദ്യോഗികമായി ഞങ്ങളോട് പറയുന്നില്ലെങ്കിൽ പോലും സ്ഥിതി ഇതാണെന്നും മമത ബാനർജി പറഞ്ഞു. പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് ബാരൂയിപൂരിൽ വൻതോതിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...