പന്തളം: അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മഴ ശക്തിപ്പെട്ടതോടെ കിഴക്കന്‍ വെള്ളത്തിെന്‍റ വരവും കൂടിയതാണ് കാരണം.എന്നാല്‍ അപകടകരമായ നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ പുലര്‍ച്ച വരെ നീണ്ടു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്. രാത്രി ഏഴര വരെ അതിശക്തമായ മഴ തുടര്‍ന്നു. ഇതോടെയാണ് പ്രളയ സമാനമായ സാഹചര്യമായി. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.വരുംദിവസങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ഫയര്‍ ഫോഴ്സ് സംഘം പ്രളയ സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട ജില്ല ഫയര്‍ ഓഫീസര്‍ പ്രതാപചന്ദ്രന്‍, അടൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ വി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം നഗരസഭയിലെ വിവിധ മേഖലകളായ കടയ്ക്കാട്, മുടിയൂര്‍കോണം, മങ്ങാരം, തോട്ടക്കോണം, തുമ്പമണ്‍, ചേരിയ്ക്കല്‍ തുടങ്ങി വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. കഴിഞ്ഞ പ്രളയത്തില്‍ അച്ചന്‍കോവില്‍ ആറിന്റെ തിട്ട ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് അപകടാവസ്ഥയില്‍ ആയ കടയ്ക്കാട് വടക്ക് വലിയ പുതുശ്ശേരില്‍ ദേവകിയമ്മയുടെ വീടും സംഘം സന്ദര്‍ശിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.
അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു
RECENT NEWS
Advertisment