തമിഴ്‌നാട്ടിൽ വീണ്ടും ശക്തമായ മഴ ; ജില്ലകളിൽ ഓറഞ്ച് അലർട്ട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിൽ വീണ്ടും അതിശക്തമായ മഴ. പത്തോളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിനച്ചിരിക്കാതെ പെയ്‌ത ശക്തമായ മഴ നഗരങ്ങളിൽ വെള്ളക്കെട്ടിനും അതുവഴി വൻ ഗതാഗത കുരുക്കിനും ഇടയാക്കി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയെ തുടർന്ന് കൂടല്ലൂർ, വില്ലുപുറം, മയിലാട്ടുതുറ, നാഗപട്ടണം,വെല്ലൂർ, റാണിപേട്ട്,തിരുവണ്ണാമലൈ,തിരുവാളൂർ, കള്ളക്കുറിച്ചി,ചെങ്കൽപേട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചു.അതേസമയം നാഗപട്ടണം ജില്ലയിലെ തിരുക്കുവലൈ,വേദാരണ്യം താലൂക്കുകളിൽ അവധി ബാധകമല്ല.തമിഴ്‌നാടിന് പുറമേ പുതുച്ചേരിയിലും വിവിധയിടങ്ങളിൽ മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് തമിഴ്‌നാട്ടിൽ ശക്തമായ മഴ ലഭിച്ചത്. തമിഴ്‌നാടിന് പുറമേ കേരളത്തിലും വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ട്.സംസ്ഥാനത്ത് വരുന്ന മൂന്നുമണിക്കൂറിൽ കാസർകോട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...