ഭക്ഷണശാലയിൽ പാലസ്‌തീൻ അനുകൂല പോസ്റ്റർ പതിച്ചു ; ആറ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പാലസ്‌തീന് അനുകൂലമായ പോസ്റ്റർ ഭക്ഷണശാലയിൽ പതിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്റ്റാർ‌ബക്‌സ് ഔട്ട്‌ലെറ്റിലാണ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ ആറുപേർ പോസ്റ്റർ പതിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിനടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഫ്രെറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അതേസമയം, പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.അതേസമയം പാലസ്തീനെ പിന്തുണച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട 20കാരനെ അൽപനാൾ മുൻപ് കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കർണാടകയിലെ വിജയനഗർ സ്വദേശി ആലം പാഷ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ഇസ്രായേൽ -ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്‌പേട്ടിൽ ചിലർ പാലസ്തീന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം നേരെത്തെ ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...