ബം​ഗ്ലാ​ദേ​ശി​ൽ ഷെ​യ്ഖ് ഹ​സീ​ന വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെത്തി ; 300 സീ​റ്റി​ല്‍ 223 സീ​റ്റു​ക​ളും വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഷെ​യ്ഖ് ഹ​സീ​ന വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി. തു​ട​ർ​ച്ച‍​യാ​യ നാ​ലാം ത​വ​ണ​യും മൊ​ത്ത​ത്തി​ൽ അ​ഞ്ചാം ത​വ​ണ​യു​മാ​ണ് ഷെ​യ​ഖ് ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യിൽ എത്തുന്നത്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. ആ​കെ​യു​ള്ള 300 സീ​റ്റി​ല്‍ 223 സീ​റ്റു​ക​ളും ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് വി​ജ​യി​ച്ചു. ഗോ​പാ​ല്‍​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച ഹ​സീ​ന ര​ണ്ട​ര ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ച്ചു. 1986-നു​ശേ​ഷം എ​ട്ടാം ത​വ​ണ​യാ​ണ് ഹ​സീ​ന ഇ​വി​ടെ വിജ​യി​ക്കു​ന്ന​ത്.

40 ശ​ത​മാ​നം മാ​ത്ര​മാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം. ബം​ഗ്ല​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്തെ 300 പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 299 എ​ണ്ണ​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ വേ​ണ്ടെ​ന്ന് ഹ​സീ​ന പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെടുകയും ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...