കനത്ത മഴ ; സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: കനത്ത മഴയില്‍ വീണ്ടും സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട്ചെ യ്‌തു. കാസര്‍ഗോഡ് വോര്‍ക്കാടിയില്‍ കമുകുതോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ്‌ മുങ്ങി മരിച്ചത്‌. ഞായറാഴ്‌ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ സംസ്‌ഥാനത്ത് ഇതുവരെ ആറുപേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഒരാളെ കാണാതായി. മൂന്നു പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്. ഒമ്പതു വീടുകള്‍ പൂര്‍ണമായും 148 വീട്‌ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43 വീട്‌ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.നിലവില്‍ മൂന്നു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകള്‍ തുറന്നത്‌. സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക്‌ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...