റാന്നി: കനത്ത മഴയില്‍ ചെങ്കല്ലുപയോഗിച്ച് നിര്‍മ്മിച്ച പഴയ കെട്ടിടം ഇടിഞ്ഞു വീണ് വഴിയരികില്‍ പാര്‍ക്കു ചെയ്ത കാര്‍ തകര്‍ന്നു. ഇന്ന് രാവിലെ പതിന്നൊന്നുമണിയോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തിരക്കേറിയ വലിയപറമ്പു പടിയിലാണ് സംഭവം. നടപ്പാതയിലും റോഡിലുമായിട്ടാണ് കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചത്. ജംങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ പെരുനാട് മുക്കം സ്വദേശി തടത്തില്‍ ടി.വി ദിലീപ്‌മോന്റെ കാറാണ് തകര്‍ന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ഏഴോലി സ്വദേശികളുടെ പഴയ കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കിയിരുന്നതാണ്. എന്നാല്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കുന്നത് തടഞ്ഞിരിക്കുകയായിരുന്നു. പൊളിച്ചു നീക്കാതിരുന്ന ഭാഗത്തെ ചെങ്കല്ലും തടികളുമാണ് ഇടിഞ്ഞത്. കനത്ത മഴമൂലം നടപ്പാതയില്‍ ആളില്ലാത്താത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ഇതിനു സമീപമായി യുപി സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിട ഉടമയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനാണ് കാറുടമയുടെ നീക്കം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























