കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നു സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറു ഭാഗത്ത് ഇന്ത്യയോടു കൂടുതൽ അടുക്കുന്നതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിന്റെ നീക്കത്തെയും ബാധിക്കും. ഡോൾഫിൻ സൃഷ്ടിക്കുന്ന ന്യൂനമർദം കേരളത്തിലെ കാറ്റിന്റെ വേഗം കൂടാനും കാരണമായേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് പെയ്തത്. കണ്ണൂർ, വയനാട് ജില്ലകളിൽ 24 മണിക്കൂറിനിടയിൽ 30 സെന്റിമീറ്ററിലധികം മഴ പെയ്തതായി മന്ത്രി എ.പി.അനിൽ കുമാർ അറിയിച്ചു. ഇതു മേ‌ഘവിസ്ഫോടനത്തിനു തുല്യമായ സാഹചര്യമാണ്. കണ്ണൂർ ചെറുപുഴയിൽ 43.9 സെന്റിമീറ്ററായിരുന്നു മഴ. ഇന്നും നാളെയും വടക്കൻ കേരളത്തിൽ തീവ്രമഴ പെയ്യുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നു മധ്യ കേരളത്തിലും തീവ്രമഴയുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി...

കെഎസ്ആർടിസി ബസിന് യന്ത്രത്തകരാർ : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ...

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം ; സെക്രട്ടേറിയറ്റിൽ പുതിയ...

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ...