ശക്തമായ മഴ ; കുട്ടികളെ ഷൂസ് ധരിച്ച് സ്‌കൂളില്‍ എത്താന്‍ നിര്‍ബന്ധിക്കരുത്, അപേക്ഷയുമായി രക്ഷിതാക്കൾ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: മഴക്കാലമായതിനാല്‍ കുട്ടികളെ ഷൂസ് ധരിച്ച് സ്‌കൂളില്‍ എത്താന്‍ നിര്‍ബന്ധിക്കരുതെന്ന് രക്ഷിതാക്കളുടെ അപേക്ഷ. മഴവെളളത്തില്‍ ചവിട്ടി നടന്നെത്തുന കുട്ടികള്‍ നനഞ്ഞ ഷൂസും സോക്‌സും കാലിലിട്ട് ആറ് മണിക്കൂറിലധികം ക്ലാസ്സ് മുറിയില്‍ ഇരിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരവും ഹൃദയഭേദകവുമാണ്. കുട പിടിച്ചാല്‍ മാത്രം ഷൂസും സോക്‌സും നനയാതിരിക്കില്ല. മഴക്കാലമായിട്ടും പല സ്‌കൂളികളിലും ചെറിയ ക്ലാസ് മുതല്‍ യൂണിഫോമിനൊപ്പം ഷൂസും നിര്‍ബന്ധമാണ്.മഴ നനഞ്ഞെത്തുന്ന കുട്ടികളുടെ മനഃപ്രയാസം മനസ്സിലാകാതെ പോകരുതെന്നും രക്ഷിതാക്കള്‍ പറയുന്നു. മണിക്കൂറോളം നനഞ്ഞ സോക്‌സും ഷൂസും ധരിക്കുന്ന കുട്ടികള്‍ക്ക് പനിയും ജലദോഷവും കാലില്‍ വ്രണവും കാല് കടച്ചിലും ഉറക്കമില്ലായ്മയും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നതായി പല രക്ഷിതാക്കളും പരാതിപ്പെടുന്നു.

ഉണങ്ങാത്ത ഷൂസിനുള്ളില്‍ നിന്ന് ക്ലാസ്സ് മുഴുവന്‍ ദുര്‍ഗ്ഗന്ധവും ഉയരും.അസ്വസ്ഥതയും ദുര്‍ഗ്ഗന്ധവും സഹിച്ചാണ് കുട്ടികള്‍ ക്ലാസുകളില്‍ ഇരിക്കുന്നത്. എന്നാല്‍ പല സ്‌കൂളുകളും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനാല്‍ രക്ഷിതാക്കള്‍ പലരും കുട്ടികള്‍ക്ക് മൂന്നും, നാലും ജോഡി ഷൂസ് വാങ്ങേണ്ട അവസ്ഥയാണ്. മഴ സമയത്തെങ്കിലും ഷൂസ് ഇടുന്നത് ഒഴിവാക്കണമെന്ന് സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടാന്‍ പല രക്ഷിതാക്കള്‍ക്കും ഭയവുമാണ്. അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിക്കുമോ എന്നാണ് ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...