കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി/കൊച്ചി: കുവൈത്ത് തീപിടുത്ത ദുരന്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ
വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയെന്നാണ് വിവരം.

ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിയിലേക്ക് പോകും. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയില്‍ സ്ഥിര താമസക്കാരനാണ്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിറ്റൂരിൽ വിദ്യാർഥിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി...

ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

0
ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി...

വിയറ്റ്നാം ബോട്ട് അപകടം ; മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ...

0
വിയറ്റ്‌നാം : ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ...

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....