ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കനത്ത മഴ ; മത്തി വില രണ്ടിരട്ടിയായി വർധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രോളിംഗ് നിരോധനത്തിനൊപ്പം രണ്ടുദിവസമായി തുടരുന്ന പെരുമഴയിൽ മത്സ്യബന്ധനം കൂടി മുടങ്ങിയതോടെ മത്തി വില രണ്ടിരട്ടിയായി വർദ്ധിച്ചു. ദിവസങ്ങൾക്ക് മുമ്പ് 100- 200 രൂപയായിരുന്ന മത്തിയുടെ വില ഇന്നലെ 300 രൂപയിലെത്തി.ട്രോളിംഗ് നിരോധനത്തോടെ ഉയർന്ന വില അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്തിയെത്തിയതോടെയാണ് കുറഞ്ഞത്. ഒരുമാസത്തോളം 400 രൂപയിൽ കുറയാതെ നിന്ന വില രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നേർപകുതിയായി കുറഞ്ഞത്. കേരളത്തിൽ കൊല്ലം വാടി കടപ്പുറത്തും കോഴിക്കോട് ചോമ്പാൽ കടപ്പുറത്തും മത്തി സുലഭമായതോടെയാണ് വില കുറയാൻ കാരണം. തമിഴ്നാട്ടിൽ നിന്നും മത്തി ധാരാളമായി എത്തുന്നുണ്ട്.

എന്നാൽ എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക് പോകുന്നില്ല. ആവശ്യത്തിന് വലിപ്പമുള്ള നല്ല നെയ്ച്ചാളയാണ് കേരളത്തിലെ തീരത്തുനിന്ന് ലഭിക്കുന്നത്. മദ്ധ്യകേരളത്തിൽ ഇതുവരെ മത്തി ലഭിച്ചു തുടങ്ങിയില്ല. ചെല്ലാനം, കാളമുക്ക് എന്നിവിടങ്ങളിലെ ഹാർബറുകളിൽകൂടി മത്തി എത്തിയാൽ വീണ്ടും വില കുറഞ്ഞേക്കും. ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ മത്തി ലഭ്യത കൂടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 31വരെയാണ് ട്രോളിംഗ് നിരോധനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...