ഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴ. ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്തിന് അനുഗ്രഹമായാണ് പേമാരി പെയ്തിറങ്ങിയത്. ഡല്‍ഹിയിലെ വായുവിന്റെ നിലവാരം മെച്ചപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ മഴ പെയ്തു.
വായു ഗുണനിലവാര സൂചികയില്‍ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ല്‍ എത്തിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം(പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 മലിനീകരണതോത് 400 കടന്നിരുന്നു. ചില മേഖലകളില്‍ 500 ന് അടുത്തും എത്തി. വായു മലിനീകരണത്തെ തുടര്‍ന്ന് കാഴ്ച മറയുന്നതും ആരോഗ്യ പ്രശ്‌നങ്ങളും കൂടിയിട്ടുണ്ട്.