തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കേ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും മധ്യ കേരളത്തിലും വടക്കേ കേരളത്തിലും ശക്തമായ മഴയ്ക്കുമാണ് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കാറ്റും ശക്തമാണ്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കും. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ചവരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
കേരളത്തില്‍ മഴ തുടരും ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം
RECENT NEWS
Advertisment