കോട്ടയത്ത് കനത്ത മഴ ; മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിൽ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളേജില്‍ വെള്ളം കയറി. ഒപി വിഭാ​ഗത്തിൽ മുട്ടോളം വെള്ളമുണ്ട്. രോ​ഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കോട്ടയം ന​ഗരത്തിൽ ഏറെ നേരെ മഴ പെയ്തിരുന്നു. വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാ​ഗത്തിലാണ്. ഇപ്പോൾ വിവിധ വിഭാ​ഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്. ഇവിടെ അടുത്തേക്ക് ഒരു റോഡ് അടുത്ത കാലത്ത് നിർമ്മിച്ചിരുന്നു. റോഡ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകാനുള്ള ഓടകളെല്ലാം അടഞ്ഞു പോയിരുന്നു. നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നാട്ടുകാരിൽ‌ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർ​ഗങ്ങളൊന്നുമില്ലാതെ ഒപി വിഭാ​ഗത്തിലേക്ക് വെള്ളം കയറിയതാകാം. വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്. വെള്ളം കയറിയിരിക്കുന്നത് ആളുകളെ വള‌രെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്ങനെ ഒഴുക്കി കളയണമെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതരുടെ മുന്നിൽ തെളിയുന്നില്ല. അതിനാൽ മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ. സമീപകാലത്തൊന്നും കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ വെള്ളം കയറിയതിനെക്കുറിച്ച് അറിവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....