തിരുവനന്തപുരത്ത് ശക്തമായ മഴ ; മരങ്ങൾ കടപുഴകി വീണു, വൻ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 32 ശതമാനം അധിക മഴയാണ് തലസ്ഥാനത്ത് ലഭിക്കുന്നത്. ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. തൈക്കാട്, മുടവൻമുകൾ, വഴുതക്കാട്, തിരുമല ഭാഗങ്ങളിൽ രാത്രി പെയ്ത മഴയിൽ മരം കടപുഴകി വീഴുകയായിരുന്നു.

രാത്രിതന്നെ ഫയർഫോഴ്‌സ് എത്തി മരംമുറിച്ച് മാറ്റി. ഇതിനിടെ കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 18 സെന്റിമീറ്ററിനും 82 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...