തിരുവനന്തപുരത്ത് കനത്ത മഴ, വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ. മലയോരമേഖലയിലാണ് മഴ കനത്തത്. ശക്തമായ മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ നെടുമങ്ങാട് ചുളളിമാനൂരില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മരം വീണ് ഒരു കാറിനും 2 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് കേടുപാട് ഉണ്ടായത്.

ഉച്ചയ്ക്ക് ശേഷം, തിരുവനന്തപുരത്തെ മലയോര മേഖലയില്‍ കനത്ത വേനല്‍ മഴ പെയ്തത്. തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ ചുള്ളിമാനൂര്‍ ജംഗ്ഷനില്‍ റോഡ് സൈഡില്‍ നിന്ന മരം ഒടിഞ്ഞ് വീണത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും, കാറിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്. കനത്ത മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് നാശം സംഭവിച്ചിട്ടുണ്ട്. മഴക്കൊപ്പം കനത്ത ഇടിയും മിന്നലുമുണ്ട്. അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം...

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക...

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ...

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു : ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

0
തൃശ്ശൂർ : തൃശ്ശൂരിലും മഴ ശക്തം. കരുവന്നൂർ പുഴയിൽ ജലനിരപ്പ്...