യുഎഇയില്‍ കനത്ത മഴ ; ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. ദുബൈ, അബുദാബി, ഷാര്‍ജ റോഡുകളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇന്ന് രാത്രി 8.30 വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുള്ളതിനാല്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ മരുപ്രദേശത്ത് ആലിപ്പഴവര്‍ഷവും ഉണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ദുബൈ റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞു. വെള്ളക്കെട്ടുകളില്‍ പോകരുതെന്ന് അബുദാബി പോലീസ് ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളം നിറഞ്ഞ താഴ്വരകളില്‍ പോകുന്നത് നിയമ ലംഘനമായി കണക്കാക്കും. 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകള്‍ക്കും പുറമെ നിയമ ലംഘകരുടെ വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട് ; സഞ്ചാരികളിൽ ഏറെയും...

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ...

കേരളത്തില്‍ പലയിടത്തും ഐക്യം നഷ്ടമായി ; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം

0
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില...

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം ; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ...

0
കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം...

കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ് ; രണ്ടുപേർ കൊല്ലപ്പെട്ടു

0
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം....