കരുനാഗപ്പള്ളി താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മഴ തുടരുന്ന സാഹചര്യത്തില്‍ കരുനാഗപ്പള്ളി താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. അടിയന്തര സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0476- 620223 നമ്പറില്‍ ബന്ധപ്പെടാം. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ ഷിബു പോള്‍ പറഞ്ഞു. വെള്ളക്കെട്ടുണ്ടായാല്‍ മോട്ടോര്‍ ഉപയോഗിച്ച്‌ അടിയന്തരമായി വെള്ളം വറ്റിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള പള്ളിക്കലാറിന്റെ തീരത്ത് നിലവിലെ സ്ഥിതിയില്‍ ആശങ്കയില്ല. ആലപ്പാട് മേഖലയില്‍ നിന്നു മത്സ്യബന്ധനത്തിന് പോയി തോട്ടപ്പള്ളി പടിഞ്ഞാറ് കുടുങ്ങിയ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ അഴീക്കല്‍ ഹാര്‍ബറില്‍ കരയ്ക്ക് എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...