ദുരന്തനിവാരണത്തിനായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണം : പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദുരന്തനിവാരണത്തിനായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ജില്ലയിലെ എല്ലാ വകുപ്പുകളും തമ്മില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടര്‍മാര്‍ അടിയന്തിരമായി സ്ഥലത്തെ എംഎല്‍എമാരുമായി ആലോചിച്ച് പ്രവര്‍ത്തിക്കണം. പ്രളയം ഏറ്റവും കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് റാന്നി. പഞ്ചായത്ത് തലത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ നല്‍കണം.

ദേശീയ ദുരന്ത നിവാരണ സേനയുമായി ഏകോപനത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളുടെ ഒറ്റപ്പെടല്‍ സാധ്യത കണക്കിലെടുത്ത് പട്ടികവര്‍ഗവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടല്‍ ഉണ്ടാകണം. കുരുമ്പന്‍മൂഴിയിലേക്ക് താത്കാലികമായി പാലമോ, ബോട്ട് സൗകര്യമോ ഉറപ്പാക്കണം. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിലും കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...