പമ്പാനദിയിലെ ഒഴുക്കിലകപ്പെട്ടു കാണാതായ സഹകരണ ബാങ്ക് ജീവനക്കാരനായുള്ള തെരച്ചില്‍ ഇന്നും വിഫലമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കഴിഞ്ഞ ദിവസം പമ്പാനദിയിലെ ഒഴുക്കിലകപ്പെട്ടു കാണാതായ സഹകരണ ബാങ്ക് ജീവനക്കാരൻ റെജിക്കായുള്ള തെരച്ചില്‍ ഇന്നും വിഫലമായി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് നാറാണംമൂഴി സർവീസ് സഹകരണ ബാങ്കില്‍ സെയിൽസ് മാനായി ജോലി ചെയ്തു വരുകയായിരുന്ന അത്തിക്കയം സ്വദേശി ചീങ്കയിൽ സി.ജെ റെജി (52) പമ്പാനദിയില്‍ ഒഴുക്കിലകപ്പെട്ടത്. തന്‍റെ വീടിനു പുറകിലൂടെ ഒഴുകുന്ന നദിയില്‍ റെജി ചാടിയതായാണ് സൂചന. റാന്നി അഗ്നിശമന സേനയും സ്കൂബാഡൈവിംങ് ടീമും നാട്ടുകാരും രണ്ടു ദിവസമായി നടത്തുന്ന തെരച്ചിലില്‍ ഇതുവരെയും കണ്ടു കിട്ടിയിട്ടില്ല. പ്രദേശത്തു ശക്തമായ മഴ പെയ്യുന്നതിനാൽ പുഴയിൽ നീരൊഴുക്കും കൂടുതലാണ്. തോരാത്ത മഴയും തെളിച്ചമില്ലാത്ത വെള്ളവും തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. ഭാര്യ: സിനി, മക്കൾ: മെറിന്‍, റെമിൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...