അതിശക്തമായി തുടരുന്ന മഴയിൽ പമ്പാനദിയും കക്കാട്ടാറും കരകവിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: ദിവസങ്ങളായി കിഴക്കൻ മലയോര മേഖലകളിലെ അതിശക്തമായി തുടരുന്ന മഴയിൽ പമ്പാനദിയും കക്കാട്ടാറും കരകവിഞ്ഞു. തോരാതെ പെയ്യുന്ന മഴ മലയോര നിവാസികളെയും നദിയുടെ തീരവാസികളേയും ആശങ്കയിലാക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നദിയിൽ നിന്നും തോടുകൾ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. താലൂക്കിൻ്റെ കിഴക്ക് ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിരന്നു ഒഴുകിയിരുന്നു.വൈകുന്നേരങ്ങളിൽ മലയോര മേഖലകൾ അടക്കം മഴ ശക്തമായി തുടര്‍ന്നതോടെ രാത്രികാലത്ത് തീര പ്രദേശവാസികൾ ഉറക്കമില്ലാതെ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഇന്നലെ വെളുപ്പിനോടെ വെള്ളത്തിന്‍റെ വരവ് കുറഞ്ഞതോടെയാണ് ആശങ്ക അകന്നത്. റാന്നി ഇട്ടിയപ്പാറ, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മാമ്മുക്ക്, പേട്ട, ബൈപ്പാസ് ജംങ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുമെന്ന് ഭയന്ന വ്യാപാരികൾ രാത്രിയിൽ കരുതലോടെ കാത്തിരുന്നങ്കിലും കൂടുതല്‍ വെള്ളം ഉയരാതിരുന്നത് ആശ്വാസമേകി.2018-ലെ പ്രളയത്തിൽ തകർന്ന വ്യാപാര മേഖല പിന്നീട് 2022 അവസാനമായപ്പോഴും കോവിഡ് വ്യാധിയുടെ പരിക്കിൽ പെടുകയും ചെയ്ത ശേഷമാണ് വീണ്ടും മഹാപ്രളയത്തിൻ്റെ ഓർമ്മയിൽ ആശങ്കയിലായത്. കനത്ത മഴയില്‍ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിലും വീടുകള്‍ക്ക് നാശവുമുണ്ടായിട്ടുണ്ട്.റവന്യൂ,കൃഷി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോഴെ ഈ വർഷത്തെ നഷ്ടത്തിന്‍റെ തോത് കൂടുതല്‍ വ്യക്തമാകു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...