പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ – ജില്ലാ ഒളിമ്പിക് അസോസിയേഷൻ – ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ഓപ്പൺ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടത്തി. പുത്തൻപീടിക മഡോണ ഇന്‍റർനാഷണൽ റെസിഡന്‍റിലാണ് സ്കൂൾ റോളർ സ്കേറ്റിംഗ് പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടന്നത്‌. നാല് വയസില്‍ താഴെയുള്ള കുട്ടികളുടെ മത്സരമാണ് കാണികൾക്ക് കൗതുകമായത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ.അനിൽകുമാർ ഉത്‌ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്‍റ് ആർ.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്‍റ് അബു നിവാസ് മുഖ്യാഥിതി ആയിരുന്നു. ജില്ലാ സെക്രട്ടറി മിലിന്ദ് വിനായക് പി.എം., സീനിയർ വൈസ് പ്രസിഡന്‍റ് സുകു പി.കെ, ജില്ലാ ട്രെഷറർ അഫ്സൽ എസ്., സ്പോർട്സ് കൗൺസിൽ നോമിനീ മനോജ് വിനായക, എക്സിക്യൂട്ടീവ് മെമ്പർ മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു .ജില്ലയുടെ വിവിധ സ്കൂളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും 200- ൽ പരം സ്കാറ്റേഴ്‌സ് പങ്കെടുത്തു .വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമലയിൽ നിര്‍വ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...