യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി. ഈ മന്ത്രിമാരെ എവിടുന്ന് കിട്ടി എന്ന് കേരളം ചോദിക്കുന്നു. ഒരു വകുപ്പ് എങ്കിലും നന്നായിട്ട് നടത്താനാകുന്നുണ്ടോ. കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് സർക്കാർ കാട്ടുന്നത് ചിറ്റമ്മ നയം. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിന്റെ തൊട്ടടുത്തായിരുന്നു കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകൾ. എന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് അങ്ങോട്ട് പോയില്ല.രാജേഷിന്റെ മൃതദേഹം ശരിയായ രീതിയിൽ അല്ല കൊടുത്തുവിട്ടത്. ഇതിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് എന്താണ് പറയാനുള്ളത്. അദ്ദേഹം പറയുന്നു തോറ്റവർ ഒന്നും പറയാൻ പാടില്ലെന്ന്. കെ മുരളീധരൻ ഏഴു പ്രാവശ്യം തോറ്റിട്ടില്ലേ.

മന്ത്രിയായ ശേഷം വരെ തോറ്റ വ്യക്തിയാണല്ലോ. യുഡിഎഫ് അധികാരത്തിൽ വന്നതിനു പിന്നാലെ പ്രധാനപ്പെട്ട തസ്തികകളിലേക്ക് ആർഎസ്എസുകാരെ നിയമിക്കുന്നത് തുടരുന്നു. ഇത് ഇവർ തമ്മിലുള്ള ഡീൽ.സവർക്കറുടെ പേര് ക്വിസ് മത്സരത്തിൽ വന്ന സംഭവത്തിൽ ഒരു അന്വേഷണം മാത്രം നടത്തിയത് കൊണ്ട് കാര്യമില്ല. ഞങ്ങൾ കോർപ്പറേഷൻ സെക്രട്ടറി എതിരെ സമരം നടത്തേണ്ടിവരുന്ന സാഹചര്യം. കോർപ്പറേഷൻ സെക്രട്ടറി ഫയലിൽ തീരുമാനം എടുക്കാതെ പൂഴ്ത്തിവെച്ചാൽ ഞങ്ങൾ മറ്റു നടപടികളിലേക്ക് പോകും. യുഡിഎഫ് ഗവൺമെന്റ്ന്റെ പ്രധാന പണി ജീവനക്കാരെ പിരിച്ചുവിടൽ. നിലവിൽ 650 പേരെ പിരിച്ചു വിട്ടു. ഇതിൽ ഭിന്നശേഷിക്കാർ അടക്കമുണ്ട്. താൻ തൊഴിൽ മന്ത്രി ആയിരുന്നപ്പോൾ ക്ഷേമനിധി ബോർഡുകളിൽ നിന്നും പിരിച്ചു വിട്ടിട്ടുണ്ടെങ്കിൽ പറയട്ടെ.

കോൺഗ്രസ് സർവീസ് സംഘടനകളുടെ ഇപ്പോഴത്തെ പ്രധാന ജോലി ലിസ്റ്റ് തയ്യാറാക്കൽ. മുഖ്യമന്ത്രി നടത്തിയ സ്ഥലം മാറ്റ ഭീഷണി സത്യപ്രതിഞ ലംഘനം. നിങ്ങൾക്ക് ജീവനകാരെ തമിഴ്നാട്ടിലേക്കോ കർണാടകയിലേക്കോ സ്ഥലം മാറ്റാനാവില്ലല്ലോ. വന്ദേമാതരം മുഴുവൻ പാടണം എന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് രാജാവിനെക്കാൾ വലിയ രാജഭക്തി. കേരളത്തിന്റെ സംസ്കാരമനുസരിച്ച് അത്‌ പിൻവലിക്കുന്നതാവും അദ്ദേഹത്തിന് നല്ലത്. ആഗസ്റ്റ് പത്തിന് കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിച്ച് സിഐടിയു സമരം നടത്തും. ലേബർ കോഡുകൾ പിൻവലിക്കുക. കാർഷികവിളകളുടെ താങ്ങുവില വർദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്രത്തിനെതിരായ സമരം നടത്തുക. ലോകത്ത് ഒരിടത്തും കാണാത്ത തൊഴിലാളി വിരുദ്ധനയങ്ങളാണ് മോദി സർക്കാറിന്റേത്. ഇന്ത്യയിൽ നിലനിൽക്കുന്നത് അടിമസമാനമായ തൊഴിൽ സാഹചര്യം. എല്ലാ ജില്ലകളിലും നടക്കുന്ന സമരം തിരുവനന്തപുരത്ത് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിൽ ഭിന്നത പുകയുന്നു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ നവീകരണ പദ്ധതിയിൽ...

ഭർത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല ; വിവാഹമോചന കേസിൽ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: വോഡഫോൺ പരസ്യത്തിലെ നായയെ പോലെ ഭാര്യ ഭർത്താവിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ്...

കോന്നി അട്ടച്ചാക്കലില്‍ മെഷീനില്‍ കുടുങ്ങി യുവാവിന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയി : ഉടമ നഷ്ട പരിഹാരം...

0
കോന്നി : അട്ടച്ചാക്കലില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ മെഷീനില്‍ കുടുങ്ങി...