തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാകും മഴ കനക്കുക. ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിയിറ്റിയും മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ തമിഴ്‌നാടിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണം.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത
RECENT NEWS
Advertisment