വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ (56) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന്‍ വെട്ടിമാറ്റി. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ നാളുകളായി കുടുംബവഴക്കിനെ തുടര്‍ന്ന് രാജനും രമയും അകന്ന് കഴിയുകയായിരുന്നു.

രമയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു രമ. ഈ സമയത്താണ് റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന്‍ ആക്രമിച്ചത്. രമയെ വെട്ടിയ ശേഷം രാജന്‍ സമീപത്തെ തന്നെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...