കനത്ത മഴ ; കുരുമ്പൻ മൂഴി കോസ് വേ വെള്ളത്തിൽ മുങ്ങി – ആശങ്കയിലായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിലെ കുരുമ്പൻ മൂഴി കോസ് വേ മൂടി വെള്ളം എത്തിയതോടെ ആശങ്കയിലായി നാട്ടുകാര്‍. ഇന്നലെ രാവിലെ കുരുമ്പന്‍മൂഴിയിലെ കുട്ടികള്‍ മറുകരയിലെ സ്കൂളുകളിലേക്ക് പോകുമ്പോൾ കോസ് വേയില്‍ വെള്ളമുണ്ടായിരുന്നില്ല. കിഴക്കൻ വനമേഖലയില്‍ തുടര്‍ച്ചയായി പെയ്ത മഴയെ തുടർന്ന് ഉച്ചയോടെ കോസ് വേ മൂടി വെള്ളം ഉയരുകയായിരുന്നു. വെള്ളം ഉയര്‍ന്നതോടെ രക്ഷിതാക്കൾ ആശങ്കയിലായി. കുരുമ്പന്‍മൂഴിയില്‍ നിന്ന് നിരവധി കുട്ടികളാണ് ചാത്തൻതറ, കൊല്ലമുള, എരുമേലി, ഉമിക്കുപ്പ, കണമല ഭാഗങ്ങളിലെ സ്കൂളുകളിലെത്തി പഠനം നടത്തുന്നത്.

നദിയിൽ കൂടെ കൂടെ ക്രമാതീതമായി വെള്ളം ഉയരുന്നതു രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഇവിടെ മറുകരയിൽ മുന്നൂറിലേറെ കുടംബങ്ങളാണ് അതിവസിക്കുന്നത്. കുരുമ്പൻമൂഴി കോസ് വേക്ക് തൊട്ടു താഴെയായി വൈദ്യുത പദ്ധതിയുടെ തടയണ വന്നതോടെയാണ് കുരുമ്പൻമൂഴി കോസ് വേയിൽ വേഗം വെള്ളം കയറുന്നു സ്ഥിതിയുണ്ടായിരിക്കുന്നത്. കോടികൾ മുടക്കിയ പദ്ധതിയാകട്ടെ മണ്ണും ചെളിയും നിറഞ്ഞ് ഉദ്പാദനം തന്നെ നിലച്ച നിലയിലാണ്. പദ്ധതിയുടെ സ്ഥിതി എന്തായാലും നാട്ടുകാരുടെ യാത്രാമാർഗ്ഗം നിഷേധിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍.

പഠനത്തിനും ജോലിക്കും ആശുപത്രി അടക്കം എല്ലാ കാര്യങ്ങള്‍ക്കും മറുകരയെത്തുക എന്ന മാര്‍ഗമെ കുരുമ്പന്‍മൂഴിക്കാരുടെ മുന്നിലുള്ളു.ഇവിടെ പാലം നിര്‍മ്മിക്കാമെന്നും വനത്തിലൂടെയുള്ള റോഡ് പുന്നരുദ്ധരിക്കാമെന്നും ജനപ്രതിനിധികൾ ആവര്‍ത്തിച്ച് നാട്ടുകാർക്ക് കൊടുത്തിരുന്ന വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.അടിയന്തരമായി ബദല്‍മാര്‍ഗം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...