പോപ്പുലര്‍ ഫിനാന്‍സ് ; തോമസ്‌ ദാനിയേലിന് ജാമ്യം നല്‍കാന്‍ പാടില്ലെന്നും ഇപ്പോള്‍ നല്‍കിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും പി.ജി.ഐ.എ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി തോമസ്‌ ദാനിയേലിന് (റോയി) ജാമ്യം നല്‍കാന്‍ പാടില്ലെന്നും ഇപ്പോള്‍ നല്‍കിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും പി.ജി.ഐ.എ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. റിമാന്റ് കാലാവധി അവസാനിക്കുകയും പുതിയ അപേക്ഷ നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ്  കഴിഞ്ഞദിവസം തോമസ്‌ ദാനിയേലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിലുള്ള അന്തിമവാദം നടന്നുകൊണ്ടിരിക്കുകയാണ്.

കേസ് ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നപ്പോഴാണ് നിക്ഷേപകര്‍ക്ക് വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ തോമസ്‌ ദാനിയേലിന്റെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ കക്ഷി ചേരുവാനുള്ള അനുവാദം കോടതി നല്‍കി. ഇതോടെ പി.ജി.ഐ.എയുടെ വാദങ്ങള്‍ക്കൂടി പരിഗണിച്ചായിരിക്കും തോമസ്‌ ദാനിയേലിന് ജാമ്യം ലഭിക്കുക. ഇതുവരെ ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാത്രമായിരുന്നു എതിര്‍കക്ഷികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...