ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻറെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും.

2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള എസ്ഐടി നീക്കം. ശ്രീകോവിൽ വാതിലിൻറെ കട്ടിളയിലെ സ്വർണ്ണപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ രേഖ തയ്യാറാക്കി ഉണ്ണിക്കൃഷ്ണ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത് എൻ വാസു കമ്മീഷണറായിരുന്ന കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് അനുബന്ധ റിപ്പോർട്ടായി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഇതിൻറെ ചുവട് പിടിച്ചാണ് വാസുവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...