പന്തളം നഗരസഭയില്‍ വികസന സദസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവെയ്ക്കാനും പന്തളം നഗരസഭയില്‍ വികസന സദസ് സംഘടിപ്പിച്ചു. മുട്ടാര്‍ സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അച്ചന്‍കുഞ്ഞ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പുസ്തക പ്രകാശനം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ യു രമ്യ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സണ്‍ എസ് കെ സുനില്‍കുമാര്‍ വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോയും പന്തളം നഗരസഭയുടെ വികസന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഇ ബി അനിത അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...