കായംകുളം : ഇന്നലെയും ഇന്ന് പുലർച്ചെയുമായി പെയ്ത മഴയെ തുടർന്ന് കായംകുളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കായംകുളം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് മിക്കയിടത്തും വീടുകളിൽ വെള്ളം കയറി. മുണ്ഡകത്തിൽ, ചാലാപ്പള്ളി തോടുകൾ കരകവിഞ്ഞതോടെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തോടിന് ആഴം ഇല്ലാത്തതാണ് പൊടുന്നനെ ഇവിടെ വെള്ളം കയറാൻ കാരണം. ഐക്യജംഗ്ഷന്, കൊച്ചുപള്ളി റോഡ് എന്നിവിടങ്ങളിൽ അരപ്പൊക്കം വെള്ളക്കെട്ടായി. റോഡിൽ ഓട സംവിധാനം ഉണ്ടെങ്കിലും ഓടയുടെ അശാസ്ത്രീയ നിർമാണം മൂലം നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കായംകുളം – കാർത്തികപ്പള്ളി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഐക്യ ജംഗ്ഷനിലും ഒഎൻകെ ജംഗ്ഷനിലുമാണ് വെള്ളക്കെട്ട് ഉണ്ടായത്. ഒഎൻകെ ജംഗ്ഷനിലെ നിരവധി വീടുകളിൽ വെള്ളം കയറി. കായംകുളത്തിൻ്റെ സമീപ പഞ്ചായത്തുകളായ കൃഷ്ണപുരം, പത്തിയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കരിപ്പുഴ തോട്ടിൽനിന്ന് പത്തിയൂർ പുഞ്ചയിൽ വെള്ളം കയറിയതോടെ സമീപ വീടുകളിലും വെള്ളം കയറി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033