കനത്ത മഴ – കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍  കോസ് വേകള്‍ വെള്ളത്തിനടിയില്‍ – ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി/പത്തനംതിട്ട  : കനത്ത മഴയെ തുടര്‍ന്ന് ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കടകളില്‍ വെള്ളംകയറി. ചേത്തക്കല്‍ ക്ഷേത്രത്തിന് സമീപം ചൈത്രം കടയോടെ ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞുവീണു. മഴ തുടരുകയാണെങ്കില്‍ അതിനോട് ചേര്‍ന്നുള്ള കിണറും ഇടിയുന്ന അവസ്ഥയാണ്. റാന്നി താലൂക്ക് ആശുപത്രിയുടെ പിന്‍വശത്തെ കല്‍കെട്ട് ഇടിഞ്ഞു വീണു. പുതിയ കെട്ടിടത്തിന് പിന്നിലെ കല്‍ക്കെട്ട് തകര്‍ന്നതോടെ കാഷ്വാലിറ്റിക്കുള്ളിലേക്ക് വെള്ളം ഇരച്ചു കയറി. ഇവിടെ നിന്നും രോഗികളെ മറ്റു സ്ഥലത്തേക്ക് മാറ്റി സുരക്ഷിതരാക്കി. വെള്ളം കോവിഡ് ടെസ്റ്റിംങ് സെന്‍റര്‍ വഴിയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.

പെരുന്തേനരുവി ചെറുകിട ജലസേചന പദ്ധതിയുടെ തടയണ കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍  കോസ് വേകള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പമ്പാ നദിയില്‍ ജലനിരപ്പ്‌ ഉയരുകയാണ്. പത്തനംതിട്ടയുടെ മലയോര മേഖല ഭീതിയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് എങ്ങും. ജനങ്ങള്‍ വിരളമായേ പുറത്തിറങ്ങുന്നുള്ളു. വൈദ്യുതി ബന്ധം തകരാറില്‍ ആയിട്ടുണ്ട്‌.

കുമ്പഴ കണിച്ചേരിക്കുഴിയില്‍ രാവിലെ 9 മണിയോടെ ഉരുള്‍ പൊട്ടി. ശക്തമായ മലവെള്ളപ്പാച്ചില്‍ പല ഭാഗങ്ങളിലൂടെ ഉണ്ടായി. വെള്ളപ്പാച്ചിലില്‍ കുമ്പഴക്കുഴിയില്‍ വീടിന്റെ മതില്‍ ഒഴുക്കിക്കൊണ്ടുപോയി. മുറ്റത്ത്‌ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ 40 അടി അകലേക്ക്‌ ഒഴുക്കിക്കൊണ്ടു പോയി. മറ്റൊരു മതിലില്‍ ഈ കാര്‍ തടഞ്ഞു നില്‍ക്കുകയായിരുന്നു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസ്സൈന്‍, കൌണ്‍സിലര്‍മാരായ ജെറി അലക്സ്, സുജ അജി എന്നിവരും  നഗരസഭാ ജീവനക്കാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. റവന്യു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...