മല്ലപ്പള്ളി : കനത്ത മഴയെത്തുടർന്ന് തിരുവല്ല – മല്ലപ്പള്ളി റോഡിൽ മല്ലപ്പള്ളി ബൈപാസിനു സമീപമുള്ള ആൾ താമസമുള്ള വീടുകളുടെ മുകളിലേക്ക് മരങ്ങൾ പൊട്ടി വീണു. താമസക്കാർ അത്ഭുതകരമായി രക്ഷപെട്ടു. വലിയ വണ്ണമുള്ള ഒരു കാട്ടുവള്ളിയിൽ മരം താങ്ങി നില്ക്കുകയായിരുന്നു. ഇന്നു രാവിലെ 5 മണിയോടെയാണ് സംഭവം.
ജില്ലയില്‍ മഴ തുടരുകയാണ്. കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. ചുങ്കപ്പാറ ടൗണില്‍ കടകളിലും മറ്റുംവെള്ളം കയറിയതിന് പിന്നാലെ പച്ചക്കറികളും മറ്റു സാധനങ്ങളും ഒഴുകിപ്പോയി. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.