എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത് ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഎം കായംകുളം എംഎല്‍എ യു.പ്രതിഭ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഎം കായംകുളം എംഎല്‍എ യു.പ്രതിഭ. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും പ്രതിഭ പറഞ്ഞു.

ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം. സര്‍വകലാശാല നിയമനങ്ങളില്‍ അടക്കം സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കവെയാണ് എംഎല്‍എയുടെ ഈ പുകഴ്ത്തല്‍. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു.

ഗവര്‍ണര്‍ ചിരിയോടെ നന്ദി പ്രകടിപ്പിച്ചു. ചെട്ടിക്കുളങ്ങര കുംഭഭരണിക്കുവരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ഉദ്ഘാടകനായി എത്തിയ ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയേയും ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗത്തിനെത്താന്‍ സാധിക്കില്ലെന്നും അസൗകര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. രമേശ് ചെന്നിത്തല എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...