ചെറുകോൽപ്പുഴ അയിരൂർ മാനവമൈത്രി ചതയ ജലോത്സവം സെപ്റ്റംബർ 10 ന്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ചെറുകോൽപ്പുഴ അയിരൂർ മാനവമൈത്രി ചതയ ജലോത്സവം സെപ്റ്റംബർ 10 ന് പമ്പാനദിയില്‍ നടക്കും. പുതിയകാവ് ദേവീ ക്ഷേത്രക്കടവിൽ നടക്കുന്ന ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് ചെയർമാനും, പഞ്ചായത്ത് സെക്രട്ടറി സനിൽകുമാർ ജനറൽ കൺവീനറുമായുള്ള വിപുലമായ സ്വഗത സംഘമാണ് രൂപീകരിച്ചത്.

മഹാപ്രളയവും കോവിഡും മൂലം 2019 മുതൽ ജലോത്സവം നടത്താൻ കഴിഞ്ഞിരുന്നില്ല. അതു കൊണ്ടു തന്നെ ഇക്കുറി വള്ളംകളി വിപുലമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.9 ന് അവിട്ടം നാളിൽ പുതിയകാവിൽ നിന്നും വിളംബര ഘോഷയാത്ര നടത്തും. പകൽ 2.30 ന് ആരംഭിക്കുന്ന ഘോഷയാത്ര ചെറുകോൽപ്പുഴയിൽ സമാപിക്കും.
ഘോഷയാത്രയിൽ സാമൂഹിക, കലാ, സാഹിത്യ ,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർപേഴ്സൺ അനിതാ കുറുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...