കനത്തമഴ ; പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്തമഴയില്‍ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു. പുതമണ്‍ താത്കാലിക പാലത്തില്‍ വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്ക്കാലം അടച്ച് ഗതാഗതം വഴി തിരിച്ചു വിട്ട് അധികൃതര്‍. ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ ഇന്നു രാവിലെ വെള്ളം കയറിയതോടെയാണ് ഗതാഗതം മുടങ്ങിയത്. തുടര്‍ന്ന് കോഴഞ്ചേരിക്കുള്ള വാഹനങ്ങള്‍ കീക്കൊഴൂരില്‍ നിന്നും പേരൂര്‍ച്ചാല്‍ പാലം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി. ഇപ്പോള്‍ പുതമണ്‍ പെരുംതോട് നിറഞ്ഞ് താത്കാലിക പാലത്തിന് മുകളിലൂടാണ് വെള്ളം ഒഴുകുന്നത്.

ഇത് അപകടം ഉണ്ടാക്കുമെന്നു കണ്ടാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നത്. റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. നിലവിൽ പുതിയ പാലത്തിൻറെ നിർമ്മാണം നടന്നു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...