കനത്ത മഴ : വന്‍ നാശനഷ്ടം – സംസ്ഥാനപാത അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ കിളിമാനൂര്‍ തട്ടത്തുമല മുതല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ വരെയുള്ള ഭാഗം വെള്ളത്തിലായി. റോഡ് തിരിച്ചറിയാന്‍ കഴിയാതെ വെള്ളം നിറഞ്ഞതോടെ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു.

രണ്ട് ​ദിവസമായി പെയ്യുന്ന മഴയില്‍ കിളിമാനൂര്‍ മേഖലയില്‍ വന്‍ നാശമാണ്​ സംഭവിച്ചത്​​. ന​ഗരൂര്‍ പഞ്ചായത്തിലെ രണ്ട്​ വീടുകള്‍ തകര്‍ന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ പല വീടുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ന​ഗരൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് അഞ്ച് കുറിയിടത്തുകോണത്ത് നിര്‍ധന കുടുംബത്തിന്‍റെ വീട് പൂര്‍ണമായും തകര്‍ന്നു.

ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം ശ്യാംകുമാറിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു വീടിന്‍റെ ഭിത്തി ഇടിഞ്ഞത്. അടുക്കള ഭാഗത്തെ ഭിത്തിയാണ് ആദ്യം വന്‍ ശബ്​ദത്തോടെ ഇടിഞ്ഞ് വീണത്. ഈ സമയം ശ്യാംകുമാറും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബം മറ്റൊരു വീട്ടിലേക്ക് താല്‍കാലികമായി താമസം മാറിയ സമയം വീട് പൂര്‍ണമായും നിലംപൊത്തി. പഞ്ചായത്തം​ഗം ‍വിജയലക്ഷ്മി സ്ഥലത്തെത്തി.

ന​ഗരൂര്‍ പഞ്ചായത്തിലെ വെള്ളല്ലൂര്‍ ഈഞ്ചമൂല കോട്ടിച്ചിറ ശാന്തയുടെ ചാമവിള വീട്ടിലേക്ക് പാറയും മണ്ണും ഇടിഞ്ഞിറങ്ങി വീടിന്‍റെ ഭിത്തി തകര്‍ന്നു. ഈ വീടും അപകടാവസ്ഥയിലായി. പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ കാനാറാ വൈദ്യുത ശ്മശാനത്തിന് മുന്നിലുള്ള പടുകൂറ്റന്‍ പാറ റോഡിലേക്ക് ഇടിഞ്ഞുവീണു. ഈ സമയം റോഡില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

പഴയ കുന്നുമ്മേല്‍ പഞ്ചായത്തിലെ ആറ്റൂര്‍ സലീമിന്‍റെ വീടിനോട്​ ചേര്‍ന്ന് സമീപത്തെ കുന്ന്​ ഇടിഞ്ഞുവീണു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും കിടപ്പുമുറിയുടെ ഒരു ഭാ​ഗത്തേക്ക് ചേര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങിയതിനാല്‍ ദുരന്തം തെന്നിമാറി. വീടിന്‍റെ സണ്‍ഷെയിഡ് തകര്‍ന്നിട്ടുണ്ട്. അ​ഗ്നിരക്ഷാ പ്രവര്‍ത്തകരും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി ഇവരെ ഇവിടെനിന്നും മാറ്റി.

പഴയ കുന്നുമ്മേല്‍ പഞ്ചായത്തിലെ വണ്ടന്നൂര്‍ ഇടക്കുന്ന് റോഡിലേക്ക് സമീപത്തെ മണ്‍തിട്ട ഇടിഞ്ഞുവീണു ഗതാ​ഗതം തടസ്സപ്പെട്ടു. മണ്ണ് പൂര്‍ണമായി മാറ്റിയാലെ ഈ റോഡ് വഴി ഇനി ​ഗതാ​ഗതം സാധ്യമാകൂ. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ തൊളിക്കിഴി റോഡില്‍ ചാവേറ്റിക്കാട് ജം​ഗ്ഷനില്‍ റോഡിന് സമീപത്ത കുന്നിടിഞ്ഞ് റോഡിലേക്ക് വീണു.

നൂറോളം റബര്‍മരങ്ങളും മറ്റ് വ‍ൃ‍ക്ഷങ്ങളും കടപുഴകി. രാത്രിയും മഴ തുടരുന്നതിനാല്‍ എം.സി റോഡില്‍ നിലമേല്‍ കിളിമാനൂര്‍ വരെയുള്ള ഭാ​ഗത്തുകൂടെയുള്ള ​ഗതാ​ഗതം താല്‍കാലിമായി വഴിതിരിച്ചുവിട്ടു. ഈ ഭാ​ഗത്തെ റോഡ് വെള്ളത്തിനടിയിലായിട്ടുണ്ട്.

ചിറ്റാറിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. വാമാനാപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവരെല്ലാം കടുത്ത ആശങ്കയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...