കോഴിക്കോട്: വിനോദ സഞ്ചാരികള്‍ എത്തുന്ന കക്കയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. കക്കയം-തലയാട് റോഡില്‍ 26ാം മൈലിനടുത്ത് കഴിഞ്ഞ ദിവസം കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. വലിയ കല്ലുകളും മണ്ണും ഒരുമിച്ചു റോഡിലേക്കു വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. മണ്ണ്, കൂറ്റന്‍ പാറക്കൂട്ടങ്ങള്‍, തെങ്ങ്, മരങ്ങള്‍ എന്നിവ റോഡിലേക്ക് വീണിട്ടുണ്ട്. രണ്ട് വൈദ്യുതി തൂണുകളും തകര്‍ന്നു. ഇതേ റോഡില്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തംഗമായ സ്‌കൂട്ടര്‍ യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇവര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് വലിയ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. 28-ാം മൈല്‍ തലയാട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡിന്റെ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























