വേനൽച്ചൂടും, മഴയും ; സംസ്ഥാനത്ത് പച്ചക്കറി വില വർധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൺസൂൺ എത്തിയതോടെ കുതിച്ചുയർന്ന് പഴം, പച്ചക്കറി വില. എറണാകുളം ജില്ലയിൽ മിക്ക ഇനങ്ങൾക്കും ഇരട്ടിയോളമായി വില. വില ഇനിയും ഉയരും എന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. ഇതര സംസ്ഥാനങ്ങളിൽ പച്ചക്കറി, പഴം ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തേക്ക് വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണം. വേനൽ ശക്തമായതോടെ കൃഷി നശിച്ചതും, മഴ നേരത്തെ എത്തിയതും വിലയെ ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് വില ഇത്രയധികം വർധിച്ചത്.സവാള, ഉള്ളി, തക്കാളി,കിഴങ്ങ്, വെള്ളരിക്ക, പാവക്ക,വെണ്ടയ്ക്ക തുടങ്ങി സാധാരണക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന ഇനങ്ങൾക്കെല്ലാം വില വർധിച്ചിട്ടുണ്ട്. ഒരാഴ്ച വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വാങ്ങാൻ ശരാശരി 600 രൂപക്ക് മുകളിലാകുമെന്നാണ് സാധാരണക്കാർ പറയുന്നത്. പച്ചക്കറി വില വർധിച്ചതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായി. മാർക്കറ്റ് വില അനുസരിച്ച് ഭക്ഷണത്തിനും വില കൂട്ടാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. മഴ കനക്കുന്നതോടെ പച്ചക്കറി വില ഇനിയും കുതിച്ചുരുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...