ന്യൂഡല്‍ഹി : ജമ്മ കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതിനിടെ ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഭീകരരുടെ വെടിയേറ്റ് രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. ഒരു ഭീകരനെ വധിച്ചു. രണ്ടാമത്തെ ഭീകരനായി തെരച്ചിൽ പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയിലും ഏറ്റുമുട്ടൽ തുടരുന്നുണ്ട്. റിയാസിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. കൊല്ലപ്പെട്ട ഡ്രൈവറടക്കം നാല് പേര്‍ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ 33 പേർക്ക് പരുക്കേറ്റു. യുപിയിൽ നിന്ന് ശിവ്‌ഖോഡിയിലേക്ക് തീർഥാടനത്തിന് പോയവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























