ശക്തമായ മഴയിലും കാറ്റിലും കോന്നിയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : ശക്തമായ മഴയിലും കാറ്റിലും കോന്നിയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് ഗ്രാമ പഞ്ചായത്തുകളിൽ ആണ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയും റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു. രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റാർ ചാവടിയിൽ മജീദിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും സീതത്തോട് വെട്ടോലിപടിയിൽ കൈമൂട്ടിൽ ശ്യാമളയുടെ വീടിന്റെ മുകളിലേക്ക് മരം വീണ് മേൽക്കൂര തകരുകയും കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.

തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് പറക്കുളത്ത് വേങ്ങവിളയിൽ റെജിവർഗീസിന്റെ വീടിന് മുകളിലേക്ക് മരം വീഴുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. തൂമ്പാക്കുളം കൊടുംതറപുത്തൻവീട്ടിൽ തോമസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു. വകയാർ ഭാഗത്ത് മരം ഒടിഞ്ഞു വീണ് ഒരു വീടിന് നാശം സംഭവിച്ചു. ശക്തമായ കാറ്റിലും മഴയിലും തണ്ണിത്തോട് ചിറ്റാർ റോഡിൽ നീലിപിലാവ് ഭാഗത്ത് റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം പൂർണ്ണമായി തടസപെട്ടു. സീതത്തോട്ടിൽ നിന്നും അഗ്നിശമന രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മരം നീക്കം ചെയ്‌തത്. കല്ലേലി റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. കോന്നിയിൽ നിന്നും അഗ്നി ശമന രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...