ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ നിരവധി സ്ഥലങ്ങളിൽ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദക്ഷിണ-മധ്യ റെയിൽവേ 21 ട്രെയിനുകൾ കൂടി റദ്ദാക്കുകയും 10 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയിൽ തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് തകർന്നു. റദ്ദാക്കിയ 21 ട്രെയിനുകളിൽ 12669 എംജിആർ ചെന്നൈ സെൻട്രൽ -ഛപ്ര, 12670 ഛപ്ര-എംജിആർ ചെന്നൈ സെൻട്രൽ, 12615 എംജിആർ ചെന്നൈ സെൻട്രൽ-ന്യൂഡൽഹി, 12616 ന്യൂഡൽഹി-എംജിആർ ചെന്നൈ സെൻട്രൽ എന്നിവ ഉൾപ്പെടുന്നുവെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്സിആർ) അറിയിച്ചു. അതേസമയം, 12763 തിരുപ്പതി-സെക്കന്ദരാബാദ്, 22352 എസ്എംവിടി ബംഗളൂരു-പട്ലിപുത്ര, 22674 മന്നാർഗുഡി-ഭഗത് കി കോത്തി, 20805 വിശാഖപട്ടണം-ന്യൂഡൽഹി തുടങ്ങി ആറ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































