ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ തുടരുന്നു ; മണിമലയാറ്റിൽ ജല നിരപ്പ് ഉയരുന്നു, ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട/ ഇടുക്കി: കിഴക്കൻ മേഖലയായ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. ഈ പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുഴുവൻ മഴ ആയിരിന്നു. മഴ ശക്തമായതിനെ തുടർന്ന് മണിമലയാറ്റിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ അല്പം ശമനം വന്നതായും നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. പഴയിടം കോസ് വേ മൂടിയാണ് വെള്ളം ഒഴുകുന്നത്. കോട്ടാങ്ങല്‍,കുളത്തൂര്‍,മൂഴി മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ചുങ്കപ്പാറയില്‍ മുമ്പ് അപ്രതീക്ഷിതമായി വെള്ളം കയറിയിട്ടുള്ള പശ്ചാത്തലത്തില്‍ വ്യാപാരികളും അതീവ ജാഗ്രതയിലാണ്. ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

ഇതിനിടെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയില്‍ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. കൂട്ടിക്കല്‍ കാവാലി മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും അഭ്യൂഹമുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയില്‍ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് അടക്കം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...