സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മെച്ചപ്പെട്ട വേനൽമഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഇന്ന് മുതൽ മഴ കിട്ടിയേക്കും. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മഴ മുന്നറിയിപ്പിനിടെയും സംസ്ഥാനത്ത് ഇന്ന് താപനില മുന്നറിയിപ്പുമുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുകയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ഇന്നലെ പാലക്കാട് വീണ്ടും നാല്പത് ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നിരുന്നു. 40.1ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയിൽ അപകടം ; മെഷീനിൽ കൈ കുടുങ്ങി...

0
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ...

ലഹരിക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവം ; പിണറായി വിജയന്റെ ആരോപണം തെറ്റെന്ന്...

0
തിരുവനന്തപുരം: ലഹരിക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവ്...

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...