കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും ; ഇടിമിന്നലേറ്റ് പൂച്ച ചത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും. മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം. കോഴിക്കോട് മലയോരമേഖലയായ മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് പൂച്ച ചത്തു. മണാശ്ശേരി പന്നൂളി രാജന്‍റെ വീട്ടിലെ പൂച്ചയാണ് ചത്തത്. വീട്ടിലെ വയറിങ് കത്തിനശിച്ചു. ഒരു തെങ്ങും ഇടിമിന്നലേറ്റ് കത്തി നശിച്ചു. ഇടിമിന്നൽ ഏൽക്കാതെ തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയിലെ മലയോര മേഖലയില്‍ വൈകീട്ട് 4.15ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്. വീട്ടുപരിസരത്തുവെച്ചാണ് പൂച്ചക്ക് മിന്നലേറ്റത്.

ഈ സമയം രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നു. മകള്‍ ശുചിമുറിയിലായിരുന്നു. ശക്തമായ മിന്നലില്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. പൂച്ചയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദന്‍, രാജന്‍ എന്നിവരുടെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ ഇടിയും മഴയും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...