തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനായി വീണ്ടും ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനം. പവന് ഹന്‍സുമായുള്ള കരാര്‍ അവസാനിച്ചതിനാലാണ് പുതിയ ടെന്‍ഡര്‍ വിളിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോളാണ് ഹെലിക്കോപ്റ്റര്‍ വാടകയുടെ പേരിലുള്ള സര്‍ക്കാര്‍ ധൂര്‍ത്ത് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്ന് വിവരാവകാശ രേഖപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പവന് ഹന്‍സുമായുള്ള കരാറില്‍ 22 കോടി രൂപ പാഴ്ചെലവായെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.