പാലാ ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കില്ലെന്ന് സമുദായ സംഘടനാ പ്രതിനിധികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പേരില്‍ പാലാ ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കില്ലെന്ന് സമുദായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞതോടെ മാര്‍ച്ച്‌ നടത്തിയവര്‍ സംശയ നിഴലിലില്‍. മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പാലായില്‍ കഴിഞ്ഞയാഴ്ച മാര്‍ച്ച്‌ നടത്തിയത്. ആ പ്രതിഷേധ മാര്‍ച്ചിനെയാണ് ഇന്നു പാലാ ഡി.വൈ.എസ്.പി വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ സമുദായ സംഘടനകളുടെ നേതാക്കള്‍ തള്ളിപ്പറഞ്ഞത്.

ഇതോടെ ബിഷപ്പിന്റെ പ്രസ്താവന വര്‍ഗീയ മുതലെടുപ്പിനായി ഉപയോഗിച്ച ചില തീവ്രസംഘടനകള്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. മത-സാമുദായിക അന്തരീക്ഷം തകര്‍ക്കുന്ന ഒരു നടപടിയേയും പ്രോത്സാഹിപ്പിക്കില്ലെന്ന് എല്ലാ സമുദായ നേതാക്കളും തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ഇത്രയധികം പേരെ പാലായില്‍ സംഘടിപ്പിച്ച്‌ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തിയതാരെന്ന ചോദ്യം പ്രസക്തമാകുന്നത്. ചില തീവ്രസംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തിലാണ് ഇതിനായി ആളെ കൂട്ടിയതെന്നാണ് സൂചന. ഇവരെ മുസ്ലീം സമുദായ നേതാക്കള്‍ തന്നെ തള്ളി പറയുകയും ചെയ്തു.

ബിഷപ്പിന്റെ പ്രസ്താവനയെ വിവിധ രീതിയിലുള്ള മുതലെടുപ്പിനായി ഉപയോഗിച്ചവരുടെ ലക്ഷ്യങ്ങളും ഇതോടെ പുറത്തുവരികയാണ്. സമുദായത്തിനിടയില്‍ വൈകാരിക ചലനമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കവും ഇതോടെ പൊളിയുകയാണ്. ബിഷപ്പിന്റെ പ്രസ്താവന സൃഷ്ടിച്ച വിവാദങ്ങളും ഇതോടെ അവസാനിക്കും.

അതിനിടെ വിഷയം രാഷ്ട്രീയമായി ആളിക്കത്തിക്കാനുള്ള ബി.ജെ.പി നീക്കവും പൊളിഞ്ഞു. ഈ വിഷയം സജീവമാക്കി നിലനിര്‍ത്തിയാല്‍ ഇതിന്റെ രാഷ്ട്രീയ നേട്ടം അനുകൂലമാക്കാമെന്നായിരുന്നു ബി.ജെ.പി ചിന്തിച്ചത്. ദേശീയ-സംസ്ഥാന നേതാക്കളുടെ പ്രതികരണവും ഈ മട്ടിലായിരുന്നു. ഇതിനു തിരിച്ചടിയയാകുകയാണ് ഇന്നത്തെ സമാധാന യോഗം. എന്തായാലും വിവാദം ഏതാണ്ട് അവസാനിച്ച മട്ടാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...