വിസ്മയ കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കും ; വീട്ടിലേക്ക് ഭീഷണിക്കത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്ത്രീധന പീഡനത്തിന്റെ ഇരയായ കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് ഭീഷണി. കത്ത് വിസ്മയയുടെ കുടുംബം പോലീസിന് കൈമാറി. നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് ഭീഷണിക്കത്ത് എത്തിയത്.

കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പത്തനംതിട്ടയില്‍ നിന്നാണ്. പണം നല്‍കാമെന്നും കത്തില്‍ പറയുന്നു. ചോദിക്കുന്ന പണം നല്‍കാമെന്നും കേസില്‍ നിന്ന് പിന്മാറണമെന്നുമാണ് കത്തിലെ ആവശ്യം. വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. ചടയമംഗലം പോലീസിന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് കൈമാറി. കോടതിയില്‍ വിസമയ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ട്പിന്നാലെയാണ് ഈ സംഭവം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...