ഹെല്‍മെറ്റ് കൈയ്യില്‍ തൂക്കിയിട്ട് ബൈക്ക് ഓടിച്ച യുവാവിനെ ആര്‍.ടി ഓഫീസില്‍ വിളിച്ചുവരുത്തി പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൈയില്‍ തൂക്കിയിട്ട് ഷോ കാണിക്കാനുള്ളതല്ല ഹെല്‍മെറ്റ്. ജീവന്റെ സുരക്ഷയ്ക്ക് വേണ്ടി തലയില്‍ വെക്കാനുള്ളതാണ്. പറയുന്നത് എറണാകുളം ജോയിന്റ് ആര്‍ടിഒ കെ മനോജ്. കേള്‍ക്കുന്നതോ ബംഗളൂരുവില്‍ സൗണ്ട് എന്‍ജിനിയറിങ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന കാക്കനാട് സ്വദേശിയും. ഹെല്‍മെറ്റ് ഉണ്ടായിട്ടും തലയില്‍വക്കാതെ കൈയില്‍ തൂക്കിയിട്ടതിനാണ് യുവാവിനെ ആര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി ഉപദേശിച്ചത്. ഒപ്പം 500 രൂപ പിഴയും ഈടാക്കി. ഓഫീസിലെത്തുംവരെ എന്തിനാണ് തന്നെ വിളിപ്പിച്ചതെന്ന് യുവാവിന് അറിയില്ലായിരുന്നു. ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ചിത്രം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ വിളിച്ചുവരുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാക്കനാട്ട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമായിരുന്നു സംഭവം.

ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ഇയാളുടെ ചിത്രം പുറകിലെ വാഹനത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍മാരാണ് മൊബൈലില്‍ പകര്‍ത്തി ജോയിന്റ് ആര്‍ടിഒയ്ക്ക് കൈമാറിയത്. വാഹന നമ്പറില്‍
നിന്ന് ബൈക്കുടമസ്ഥനെ തിരിച്ചറിഞ്ഞ് വിവരമറിയിച്ചു. വൈകീട്ടോടെ ആര്‍ടി ഓഫീസിലെത്തിയ ഇയാളോട് ജോയിന്റ് ആര്‍ടിഒ ബോധവത്കരണം നടത്തി. ഒടുവില്‍ പിഴയടച്ച്‌ ഇനി ഹെല്‍മെറ്റ് തലയില്‍ വെച്ചല്ലാതെ വാഹനമോടിക്കില്ലെന്ന് എന്ന് പ്രതിജ്ഞ എടുത്തായിരുന്നു ഇയാള്‍ മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...